മഴ



എനിക്ക് മഴയെ ഇഷ്ടമാണ്
കാരണം നീയാണ് ...
ചിലപ്പോള്‍ നിന്റെ സ്വഭാവമാണ് മഴക്കും ...
ചിലപ്പോള്‍ കരളിനു കുളിരേകി .. പതിയെ മനസിലേക്ക് പെയ്യും
ചിലപ്പോള്‍ ദേഷ്യം നടിച്ച് ... എന്റെ മുഖത്ത് തുള്ളി തെറിപ്പിച്
ചിലപ്പോള്‍ തെന്നലിന്റെ കൂടെ എന്നെ തഴുകുന്ന മഴതുള്ളി സ്പര്‍ശം പോലെ
ഈ മഴയും .... നിന്റെ ഭാവ വ്യത്യാസങ്ങള്‍ അതിലും ഞാന്‍ കണ്ടുകൊണ്ടിരുന്നു
അറിയാതെ അറിയാതെ .. നിന്നെ പോലെ മഴയും എനിക്ക് പ്രീയപ്പെട്ടവളായി..
ഇന്ന് ഞാന്‍ അവളെയും കാത്തിരിക്കുന്നു .. നിന്നെ കാതിരുന്നപോലെ ...
എന്നുവരും ഒരു തെന്നലിന്‍ കയ്പിടിച്ച് എന്റെ കവിളില്‍ ഉമ്മ വക്കാന്‍ നീ ?

Comments