ഇനിയെന്നാ ഇവിടെ ഒരു മഴ?



ഇന്നലെ മഴ പെയ്തിരുന്നു ഇവിടെ ...
മരുഭൂമിക്ക് ഇടക്ക് മാത്രം ദാഹജലം...
ആ മഴ നിന്നെയും നിന്റെ കണ്ണുനീരിനെയും ഓര്‍മ്മിപ്പിച്ചു ...
നിന്റെ വിഷാദ ഭാവമായിരുന്നു ഇന്നലത്തെ മഴക്കും ...
ശബ്ധമുണ്ടാക്കാതെ മഴത്തുള്ളികള്‍ ഭൂമിയിലേക്ക് പതിച്ചു
മഴത്തുള്ളികള്‍ ജനാലയുടെ അഴികള്‍ വഴി എന്‍റെ മുഖത്ത് കൊള്ളുന്നുണ്ടായിരുന്നു .....
എന്‍റെ കണ്ണുനീര്‍ കാണാന്‍ വയ്യതെയാകും തെക്കുനിന്നു വന്ന കാറ്റ് മഴയേയും കൊണ്ട് പോയി ......

ഇനിയെന്നാ ഇവിടെ ഒരു മഴ?

Comments